ചെന്നൈ: ആര്‍ കെ നഗറില്‍ പ്രതിഫലിക്കുന്നത് തമിഴ് ജനതയുടെ ടി ടി വി ദീനകരന്‍. ഇപിഎസ് - ഒപിഎസ് വിഭാഗങ്ങളെ തമിഴ് ജനത വെറുക്കുന്നുവെന്നും ടി ടി വി ദിനകരന്‍ പ്രതികരിച്ചു. ഇപിഎസ് മന്ത്രി സഭ ഉടന്‍ താഴെ വീളുമെന്നും എഐഡിഎംകെയും രണ്ടില ചിഹ്നവും തിരിച്ച് പിടിക്കുമെന്നും ടി ടി വി ദിനകരന്‍ പ്രതികരിച്ചു. 

ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ മല്‍സരിച്ചത്. രണ്ടില ചിഹ്നം തിരിച്ചുപിടിക്കാന്‍ മാത്രമല്ല എഐഎഡിഎംകെയെ രക്ഷിക്കാന്‍ കൂടിയാണ് തന്‍റെ പോരാട്ടമെന്ന് ടി ടി വി ദിനകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കനിമൊഴിക്കും രാജയ്ക്കും ഉണ്ടായ വിജയം ഒരിക്കലും ജയലളിതയുടെ മണ്ഡലത്തില്‍ പ്രതിഫലിക്കില്ല. ഈ തെരഞ്ഞെടുപ്പ് ഫലം തമിഴ് രാഷ്ട്രീയത്തില്‍ എന്ത് പ്രതിഫലനം സൃഷ്ടിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ദിനകരന്‍ പ്രതികരിച്ചു. 


എഐഡിഎംകെയുടെ വോട്ടിലും ഡിഎംകെയുടെ വോട്ടിലും ചോര്‍ച്ചയുണ്ടാക്കാന്‍ ടിടിവിയ്ക്ക് സാധിച്ചു.