ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇന്ന് സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റെടുത്തേക്കും.നാളെയാണ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ്. നൂറ്റിപതിനെട്ട് എംഎൽഎമാരുടെ പിന്തുണയാണ് എഐഎഡിഎംകെയ്ക്ക് ഭരണം നിലനിർത്താൻ ആവശ്യം.ശശികല പക്ഷത്തുള്ള എംഎൽഎമാരിൽ ഭൂരിപക്ഷവും ഇപ്പോഴും കൂവത്തൂരിലെ റിസോർട്ടിൽ തുടരുകയാണ്. വിശ്വാസവോട്ടെടുപ്പിന് ശേഷം പളനിസ്വാമിയും മന്ത്രിമാരും പരപ്പന അഗ്രഹാര ജയിലിലെത്തി ശശികലയെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം ശശികലയുടെ ബിനാമി സർക്കാരിനെതിരെ എല്ലാ നിയോജകമണ്ഡലങ്ങളിലും സമരം തുടങ്ങുമെന്ന് ഒ പനീർശെൽവം വ്യക്തമാക്കി.