ചെന്നൈ: കമല്‍ഹാസനു പിന്നാലെ തമിഴ്‍ സിനിമാരംഗത്ത് നിന്ന് ജെല്ലിക്കെട്ടിനെ അനുകൂലിച്ച് കൂടുതൽ പേർ രംഗത്ത് വരുന്നു. ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന വാദമായിട്ടാണ് രജനീകാന്ത് രംഗത്തെത്തിയത്.
മത്സരത്തെ പരിക്കിൽ നിന്ന് ഒഴിവാക്കാൻ ഒരു കായിക ഇനത്തിന് ചില വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടത് നല്ലതു തന്നെയാണെന്നും എന്നാൽ അതിന്‍റെ പേരിൽ ഒരു സംസ്കാരത്തെ തന്നെ ഇല്ലാതാക്കുന്നത് ശരിയാണോയെന്നും ഒരു തമിഴ് മാഗസിൻ നടത്തിയ ചടങ്ങിയ സംസാരിക്കവെ രജനീകാന്ത് അഭിപ്രായപ്പെട്ടു. തമിഴ് ജനതയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഈ കായിക ഇനം സംരക്ഷിക്കപ്പെടുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസങ്ങൾക്ക് മുൻപ് കലാഹാസനും തമിഴ് നടൻമാരായ സൂര്യയും ആര്യും ജെല്ലിക്കെട്ടിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. തമിഴിലെ പ്രമുഖ സംഗീത സംവിധായകനായ യുവൻ ശങ്കർ രാജ ജെല്ലിക്കെട്ടിനെ അനുകൂലിച്ചുകൊണ്ട് വീഡിയോ ആൽബവും പുറത്തിറക്കിയിരുന്നു. മൃഗങ്ങളെ ദ്രോഹിക്കുന്നു എന്നതാണ് ജെല്ലിക്കെട്ടിനെ നിരോധിക്കാനുള്ള കാരണമെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്നാണ് കമൽഹാസൻ പറഞ്ഞത്.
