ഇടുക്കി: ഇടുക്കി വെള്ളയാംകുടിയില്‍ തമിഴ്വംശജയായ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരേ അറസ്റ്റ് ചെയ്തു. ചിന്നമണ്ണൂര്‍ ,തിരുനല്‍വേലി സ്വദേശികളായ ഒരു സ്ത്രീയേയും. രണ്ട് പുരുഷന്‍മാരെയുമാണ് പിടികൂടിയത്. സാമ്പത്തിക ഇടപാടുകളാണ് കൊലക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒരു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികള്‍ കൊല നടത്തിയത്.
കൊല്ലപ്പെട്ട വാസന്തിയുടെ വീട്ടില്‍ പ്രതികളിലൊരാളായ മഹാലക്ഷ്മിയും നിത്യസന്ദര്‍ശകയായിരുന്നു.ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. വാസന്തി വാങ്ങിയ 50000 രൂപ തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ചില്ല അസ്വാരസ്യങ്ങളും ഉണ്ടായി.തുടര്‍ന്നാണ് മഹാലക്ഷ്മി, പരിചയക്കാരായ ശങ്കറിനെയും, രാജയേയും കൂട്ടുപിടിച്ചത്. മൂവരും കൊല നടന്ന ദിവസമായ രണ്ടാം തീയതി വീട്ടിലെത്തി.
രാജയും, ശങ്കറും വാസന്തിയെ ലൈംഗികമായി ഉപയോഗിച്ചു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. വാസന്തിയുടെ കഴുത്തില്‍ കിടന്ന ആഭരണങ്ങള്‍ ചിന്നമണ്ണൂരിലെ ജ്വലറിയില്‍ പ്രതികള്‍ വിറ്റു. കൊലപാതകത്തിന് ശേഷം ചിന്നമണ്ണൂരിലേക്ക് പോയ ഇവരെ തമിഴ്‌നാട് ക്യുബ്രാഞ്ചിന്റെ സഹായത്തോടെയാണ് പിടിച്ചത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് വെള്ളയാംകുടിയിലെ വീട്ടില്‍ വച്ച് വാസന്തി കൊല്ലപ്പെട്ടത്
