വൃഷ്ടി പ്രദേശത്ത് മഴ കാര്യമായി കുറഞ്ഞതോടെയാണ് നീരൊഴുക്ക് ഇല്ലാത്തതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. രാവിലെ മുതല്‍ തന്നെ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിൽ തുടരുകയാണ്. നീരൊഴുക്ക് നിലച്ചതിനെ തുടര്‍ന്ന് സ്പിൽവേയിലെ എല്ലാ ഷട്ടറുകളും താഴ്ത്തി. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്കുള്ള വെള്ളമൊഴുക്ക് ഇതോടെ നിലച്ചിരിക്കുകയാണ്.
വൃഷ്ടി പ്രദേശത്ത് മഴ കാര്യമായി കുറഞ്ഞതോടെയാണ് നീരൊഴുക്ക് ഇല്ലാത്തതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. രാവിലെ മുതല്‍ തന്നെ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്. സെക്കന്റില്‍ 2880 ഘന. അടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത്. 673 ഘന. അടി വെള്ളം മാത്രമായിരുന്നു തുറന്നുവിട്ടിരുന്നത്. ബാക്കി തമിഴ്നാട് കൊണ്ടുപോവുകയാണ്. ഇന്നലെ രാത്രി തന്നെ സ്പില്‍ വേയിലെ എട്ട് ഷട്ടറുകള്‍ തമിഴ്നാട് അടച്ചിരുന്നു. ശേഷിച്ച അഞ്ച് ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി വെച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇതും അടച്ചു.
