മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ശശികലയുടെ പേര് നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ക്ക് ഇതുവരെ ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. പാര്‍ട്ടി തീരുമാനപ്രകാരം ആദ്യം രാജിക്കത്ത് സമര്‍പ്പിച്ച ഒ. പന്നീര്‍ശെല്‍വം കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണിപ്പോഴും. തന്നെ അധികാരമേല്‍ക്കാന്‍ അനുവദിക്കാത്ത ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ശശികല കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയത്. ഗവര്‍ണര്‍ പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ശശികല, ഭരണഘടന അനുശാസിക്കുന്ന പോലെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണണെന്ന് അറ്റേര്‍ണി ജനറലിന്റെ നിയമോപദേശം കൂടി വന്നിരിക്കുന്നത്. ശശികലയ്ക്കും പന്നീര്‍ശെല്‍വത്തിനും തങ്ങളുടെ ഒപ്പമുള്ള എം.എല്‍.എമാരുടെ എണ്ണം തെളിയിക്കാന്‍ നിയമസഭയില്‍ അവസരം നല്‍കണമെന്നാണി നിയമോപദേശം
അതേ സമയം തനിക്കെതിരായ അനിധകൃത സ്വത്ത് സമ്പാദന കേസിലെ വിധിയും തമിഴ്നാട്ടിലെ രാഷ്‌ട്രീയ പ്രതിസന്ധിയും തമ്മില്‍ ബന്ധമില്ലെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് നേരെണ്ടായ അക്രമത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ശശികല പറഞ്ഞു. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധി നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്ന് സൂചന.
