കൊച്ചി: കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം നാലാം ദിവസവും തുടരുന്നു. പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടര്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കമ്പനി മാനേജ്മന്റ് പ്രഖ്യാപിച്ച ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ആണ് സമരം. ഇന്ധനം ലഭിച്ചില്ലെങ്കില്‍ ഇന്ന് പെട്രോള്‍ പുമ്പുകള്‍ അടച്ചിടും എന്ന് ഒരു വിഭാഗം പമ്പ് ഉടമകള്‍ അറിയിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ നാലാമത്തെ സമരമാണ് കൊച്ചി ഐ ഒ സി പ്ലാന്റില്‍ നടക്കുന്നത്. കഴിഞ്ഞ മാസം സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തിയ ചര്‍ച്ചയയിലെ തീരുമാനം ലംഘിച്ചു ഐ ഒ സി മാനേജ്‌മെന്റ് പ്രഖ്യാപിച്ച ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കണം എന്നാണ് ടാങ്കര്‍ ലോറി ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐ ഒ സി മാനേജ്‌മെന്റ് തീരുമാനം അകാതെ വന്നതോടെ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു.
ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ പമ്പുകള്‍ തുറക്കില്ലന്നു ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു.
