കാസർകോട്: കാണാന്‍ ലുക്ക് കുറവാണെങ്കിലും ഒരു കാലത്ത് മലയോര ജനതയുടെ പട്ടിണി മാറ്റാന്‍ സഹായിച്ച കപ്പ കൃഷി നീണ്ട ഇടവേളകള്‍ക്ക് ശേഷം കാസര്‍ഗോഡേയ്ക്ക് തിരികെ എത്തുകയാണ്. കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഹെക്ടര്‍ കണക്കിന് ഭൂമിയിലാണ് കപ്പകൃഷി സജീവമാകുന്നത്. വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നുണ്ട് കാസര്‍ഗോഡന്‍ കപ്പ. ഒരു കിലോയ്ക്ക് 30 രൂപ വിലയാണ് പച്ചക്കപ്പയ്ക്ക് ലഭിക്കുന്നത്. ഉണക്ക കപ്പയ്ക്ക 75 രൂപ മുതല്‍ 100 രൂപ വരെയും ലഭിക്കുന്നുണ്ട്.
രണ്ടാംലോകമഹായുദ്ധം സൃഷ്‌ടിച്ച കൊടുംദാരിദ്രവും പട്ടിണിയും കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് തെക്കൻ തിരുവിതാംകൂറിൽ നിന്നു മലബാറിന്റെ മണ്ണിലേക്കുള്ള കുടിയേറ്റത്തിന് കാരണമായപ്പോൾ അവർക്കൊപ്പമാണ് കപ്പയും കാസര്‍ഗോഡേയ്ക്കെത്തുന്നത്. വളക്കൂറുള്ള മണ്ണും അനുകൂല കാലാവസ്ഥയും കപ്പക്കൃഷിക്ക് കളമൊരുക്കി. കുടിയേറ്റ ജനതയുടെ ഇഷ്ട ഭക്ഷണമായി കപ്പ മലയോര മണ്ണിൽ തഴച്ചു വളർന്നു.
കാട്ടു മൃഗങ്ങളോടും മണ്ണിനോടും പടവെട്ടി മലയോര കുടിയേറ്റ കർഷകൻ കൊണ്ടു നടന്ന കപ്പ ഇപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും തട്ടുകടകളിലും പ്രത്യേക വിഭവമാണ്. വിവിധതരം കപ്പ വിഭവങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. സ്റ്റാർ ഹോട്ടലുകളിൽ കപ്പയും മീൻകറിയും ഹിറ്റായതോടെ കപ്പക്കൃഷി യിലൂടെ ജില്ല യിലെ കർഷകർ മികച്ച സാമ്പത്തിക ലാഭം കണ്ടെത്തുകയാണ്.
