ദില്ലി: റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിൻ. റോഹിങ്ക്യകൾക്ക് അഭയം നൽകുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇരട്ടത്താപ്പാണെന്നും തസ്ലീമ കുറ്റപ്പെടുത്തി.
അഭയാര്‍ത്ഥിയായി കഴിയേണ്ടിവന്നതിന്‍റെ വേദന അനുഭവിച്ച തനിക്ക് രോഹിംഗ്യകളുടെ വേദന മനസ്സിലാക്കാനാകും. രോഹിങ്ക്യകൾക്ക് ബംഗ്ലാദേശ് അഭയം നൽകുന്നത് നല്ല കാര്യമാണെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് ഇരട്ടാത്താപ്പാണെന്നും തസ്ലീമ നസ്റിൻ
മ്യാൻമറിനകത്ത് രോഹിങ്ക്യകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഐക്യരാഷ്ട്രഭ മേൽനോട്ടം വഹിക്കണമെന്നായിരുന്നു ഐക്യരാഷ്ട്രസഭയിൽ ഷെയ്ഖ് ഹസീനയുടെ ആവശ്യം. യുഎൻ സെക്രട്ടറി ജനറൽ വസ്തുത പഠനത്തിന് വിദഗ്ദ്ധസംഘത്തെ മ്യാൻമറിലേക്ക് അയക്കണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മ്യാൻമറിൽ രോഹിങ്ക്യകൾക്ക് ഐക്യരാഷ്ട്രസഭ സുരക്ഷിത താവളമൊരുക്കുന്നതിന് യുഎൻ രക്ഷാ കൗൺസിലിന്‍റെ അംഗീകാരം വേണം. രോംഹിങ്ക്യൻ വിഷയത്തിൽ ചൈന മ്യാൻമറിനൊപ്പം നിൽക്കുന്നതാണ് ഐക്യരാഷ്ട്രസഭ ഇടപെടലിന് പ്രധാനതടസ്സം.
