ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശവിഷയത്തിൽ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു.ശബരിമലയുടെ ആചാരം അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും.ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പാർലമെൻറിൽ നിയമം പാസാക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ബിജെപിയെ ഓര്‍മ്മിപ്പിച്ചു
ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 4 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.പിഎസ് പ്രശാന്ത് അറിയിച്ചു.ശബരിമല മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംഗമത്തിൽ സ്വീകരിക്കും.മത സാമുദായ സംഘടനകളുടെ പിന്തുണ ആഗോള സംഗമത്തിന് കിട്ടുന്നു. അത് സന്തോഷകരമാണ്.പരിപാടിക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു ശബരിമല പോർട്ടൽ വഴി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു
ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനം , സർക്കാർ ആചാര അനുഷ്ഠാനങലെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വഗതാർഹമാണ്. രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവർത്തിക്കുമെന്ന ദേവസ്വം പ്രസിഡന്റന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യയത്തിന്റെ ഭാരരവാഹികൾ അറിയിച്ചു. പാലക്കാട് കല്പാത്തി അയ്യപ്പ ഭക്ത സംഘത്തിന്റെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും


