നായിഡു പത്രസമ്മേളനത്തിന് എത്തിയത് കറുത്ത ബാഡ്ജ് ധരിച്ച്
ഹൈദരാബാദ്: എൻഡിഎക്ക് ഒപ്പം പ്രവർത്തിച്ച നാല് വർഷം നഷ്ടമായെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. പ്രത്യേക പദവി ആവശ്യം ഉന്നയിച്ച് 29 തവണ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
എന്നാല്‍ വാഗ്ദാനങ്ങൾ നൽകി നരേന്ദ്ര മോദി വഞ്ചിച്ചെനും നായിഡു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നായിഡു പത്രസമ്മേളനത്തിന് എത്തിയത് കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു.
ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അനുനയ ശ്രമങ്ങളെയെല്ലാം തള്ളിയാണ് ചന്ദ്രബാബു നായിയു നാല് വര്‍ഷത്തെ സഖ്യമുപേക്ഷിച്ച് എന്‍ഡിഎ വിട്ടത്. തുടര്‍ന്ന് ബിഎസ്പി, എസ് പി നേതാക്കളുമായുമം മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായും നായിഡു ചര്‍ച്ച നടത്തിയിരുന്നു.
ബിജെപിയോടും കേന്ദ്രസര്‍ക്കാരിനോടും ഇടഞ്ഞ് നില്‍ക്കുന്ന ചന്ദ്രബാബു നായിഡു ബിജെപി വിരുദ്ധമുന്നണി രൂപീകരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ഇപ്പോള്‍.
