വിദ്യാര്‍ത്ഥിയോട് പെയിന്‍റ് ചെയ്യാന്‍ നിര്‍ബന്ധിച്ച് കയ്യില്‍ വടിയും പിടിച്ചു നില്‍ക്കുന്ന അധ്യാപികയെ ദൃശ്യത്തില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അധ്യാപികയ്ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍

ലഖ്നൗ: വിദ്യാര്‍ഥിയെക്കൊണ്ട് സ്കൂള്‍ ചുവരുകള്‍ പെയിന്‍റ് ചെയ്യിച്ച പ്രിന്‍സിപ്പലിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഫൈസുള്ളഗഞ്ച് പ്രദേശത്തുള്ള സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിയോട് പെയിന്‍റ് ചെയ്യാന്‍ നിര്‍ബന്ധിച്ച് കയ്യില്‍ വടിയും പിടിച്ചു നില്‍ക്കുന്ന അധ്യാപികയെ ദൃശ്യത്തില്‍ കാണാം. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ അധ്യാപികയ്ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍. സ്കൂൾ കെട്ടിടം പെയിന്റ് ചെയ്യുന്ന മൂന്ന് കുട്ടികളെ വീഡിയോയിൽ കാണാൻ സാധിക്കും. ഇവരെ ശകാരിച്ചുകൊണ്ടാണ് പ്രിൻസിപ്പലിന്റെ നിൽപ്പ്. സംഭവത്തിൽ അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.