കസേരിയില്‍ വിശ്രമിക്കുന്ന അധ്യാപകന്‍റെ തല വിദ്യാര്‍ഥി മസാജ് ചെയ്ത് കൊടുക്കുന്നതാണ് വീഡിയോയില്‍. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്

ദില്ലി: ക്ലാസില്‍ വിദ്യാര്‍ഥി കൊണ്ട് തല മസാജ് ചെയ്യിപ്പിച്ച അധ്യാപകന് സസ്പെന്‍ഷന്‍. അധ്യാപകന്‍റെ തല വിദ്യാര്‍ഥി മസാജ് ചെയ്തു കൊടുക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ദില്ലിയിലാണ് സംഭവം.

കസേരിയില്‍ വിശ്രമിക്കുന്ന അധ്യാപകന്‍റെ തല വിദ്യാര്‍ഥി മസാജ് ചെയ്ത് കൊടുക്കുന്നതാണ് വീഡിയോയില്‍. ബാക്കിയുള്ള വിദ്യാര്‍ഥികള്‍ ക്ലാസില്‍ കളികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സദാത്പൂരിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം അരങ്ങേറിയത്.

ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് ഈസ്റ്റ് ദില്ലി മുനസിപ്പല്‍ കോര്‍പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ അല്‍കാ ശര്‍മ പറഞ്ഞു. ഇനി ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ ശിക്ഷ കഠിനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വീഡിയോ കാണാം..