ക്ലാസിലിരുന്ന് ബഹളം വെക്കുന്ന കുട്ടികളുടെ വായിൽ അധ്യാപിക സെല്ലോടേപ്പ് ഒട്ടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാന്‍ സാധിക്കും.
ഗുര്‍ഗാവ്: ക്ലാസ് മുറിയില്‍ ശബ്ദമുണ്ടാക്കിയെന്നാരോപിച്ച് കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി. ഗുര്‍ഗാവിലെ ഒരു സ്വകാര്യ സ്‌കൂളിലെ എല്‍ കെ ജി കുട്ടികളോടാണ് അധ്യപിക ക്രൂരമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ക്ലാസിലിരുന്ന് ബഹളം വെക്കുന്ന കുട്ടികളുടെ വായിൽ അധ്യാപിക സെല്ലോടേപ്പ് ഒട്ടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാന്‍ സാധിക്കും. നാല് വയസ്സായ ഒരു ആണ്‍ കുട്ടിയോടും പെണ്‍കുട്ടിയോടുമാണ് അധ്യാപിക ഇത്തരത്തില്‍ പെരുമാറിയത്.
സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ മാനേജ്‌മെന്റിന് പരാതി നല്‍കുകയും തല്‍ക്ഷണം അധ്യാപികയെ സസ്പെന്റ് ചെയ്യുകയുമായിരുന്നു. അതേ സമയം ഈ കുട്ടികൾ സ്ഥിരം ക്ലാസില്‍ ബഹളമുണ്ടാക്കുമെന്നും ചില സമയങ്ങളില്‍ മേശം വാക്കുകള്‍ പറയുമെന്നും അധ്യാപിക അധികൃതരോട് വിശദീകരണം നൽകി.
