പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു

ഹൈദരാബാദ്: തെലങ്കാന കൊണ്ടഗാട്ട് മേഖലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞ് ദുരന്തമായത്. ആറ് കുട്ടികളടക്കം നാല്‍പ്പത്തിയഞ്ച് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 62 തീര്‍ത്ഥാടകരും ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. 

ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ദുരന്തത്തില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ ദു:ഖം രേഖപ്പെടുത്തി.