ദില്ലി: ഭീകരവാദത്തിന് സഹായം നല്‍കിയ സ്ഥാപനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ റെയ്ഡ്. ശ്രീനഗറിലെ 11ഉം ദില്ലിയിലെ അഞ്ചും ഇടങ്ങളിലാണ് റെയ്ഡ്. ജമ്മുകശ്മീരിലെ വിഘടനവാദികള്‍ക്ക് ധനസഹായം നല്‍കുന്ന സ്ഥാപനങ്ങളിലാണ് റെയ്ഡ്. പാകിസ്ഥാനില്‍ നിന്ന് ധനസഹായം കൈപ്പറ്റിയ ഏഴുപേരെ എന്‍ഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. സൈന്യത്തിനുനേരെ കല്ലെറിയുന്ന നാട്ടുകാര്‍ക്ക് സഹായം നല്‍കിയ രണ്ടുപേരെ എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
