ശ്രീനഗര്‍: ശ്രീനഗറില്‍ ആശുപത്രിക്ക് നേരെ ഭീകരാക്രമണം. ആശുപത്രിയിലുണ്ടായിരുന്ന തടവുകാരനായ ഭീകരനെ രക്ഷിക്കാനാണ് ആക്രമണം നടന്നത് . ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടുത്തിയത് ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ഹന്‍സുളളയെ.
ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. പാക്ക് തടവുകാരനുമായെത്തിയ പൊലീസ് സംഘത്തെയാണു ഭീകരർ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പൊലീസുകാരൻ ഉടൻതന്നെ മരിക്കുകയായിരുന്നു.
