കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളില്‍ മൂന്നു പേരെ വിട്ടയച്ചു. ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നു.
ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളില്‍ മൂന്നു പേരെ വിട്ടയച്ചു. ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നുവെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തെ ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡുകള്‍ നടത്തി ഭീകരരുടെ ബന്ധുക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് വിലയിരുത്തല്‍. അനന്തനാഗ്, കുല്‍ഗാം, ഷോപ്പിയാന്‍ , പുല്‍മാവ മേഖലയിലുള്ള വീടുകളില്‍ നിന്നാണ് പൊലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ട് പോയത്.
ഹിസ്ബുള്‍ മുജഹിദീന്‍ സ്വയം പ്രഖ്യാപിത ഭീകര നേതാവായ റയീസ് നയ്കൂവിന്റെ പിതാവായ ആസദുള്ള നായ്ക്കൂവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസുകാരുടെ ബന്ധുക്കളെ തട്ടിക്കൊണ്ടു പോയത്. ശ്രീനഗര്‍: കശ്മീരില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഭീകരരുടെ ബന്ധുകളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തട്ടികൊണ്ടുപോകല്‍. നിരവധി പൊലീസുകാരുടെ വീടുകളിൽ ഭീകരര്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കുടുംബാഗങ്ങളെ തട്ടികൊണ്ടുപോകുന്നത് ഭീകരരുടെ സമ്മര്‍ദ തന്ത്രം ആണെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
