ജമ്മുകശ്മീരില്‍ തട്ടിക്കൊണ്ടുപോയ, പൊലീസുകാരുടെ ബന്ധുക്കളെ ഭീകരര്‍ മോചിപ്പിച്ചു. തടവിലായിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരന്‍റെ അച്ഛനെ പൊലീസ് വിട്ടയച്ചതാണ് 11 പേരുടെ മോചനത്തിന് വഴിവച്ചതെന്നാണ് റിപ്പോർട്ട്.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ തട്ടിക്കൊണ്ടുപോയ, പൊലീസുകാരുടെ ബന്ധുക്കളെ ഭീകരര്‍ മോചിപ്പിച്ചു. തടവിലായിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരന്‍റെ അച്ഛനെ പൊലീസ് വിട്ടയച്ചതാണ് 11 പേരുടെ മോചനത്തിന് വഴിവച്ചതെന്നാണ് റിപ്പോർട്ട്.
കശ്മീരില്‍ നാല് പൊലീസുകാര്‍കൊല്ലപ്പെട്ട കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഹിസ്ബുള്‍മുജാഹിദ്ദിന്‍കമാന്‍ഡര്‍ റെയാസ് നായ്ക്കുവിന്റെ പിതാവ് അസ്ദുള്ള നായിക്കുവിനെ പൊലീസ് ബുധനാഴ്ച്ച കസ്റ്റഡിയില്‍ എടുത്തത്. തൊട്ട് പിന്നാലെ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അഹമ്മദ് മാലിക്കിന്‍റെ ബന്ധുക്കളടക്കം പതിനൊന്ന് പേരെ ഭീകരര്‍ ബന്ധികളാക്കി. ഇവരുടെ മോചനത്തിനായി സൈന്യം ശ്രമിച്ചെങ്കിലും ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ കശ്മീരിലെ ഓപ്പറേഷന്‍തലവന്‍കൂടിയായ റെയാസ് നായ്ക്കുവിന്‍റെ പിതാവിനെ വിട്ട് കിട്ടാതെ മോചനം സാധ്യമാകില്ലെന്നായിരുന്നു ഭീകരരുടെ നിലപാട്. അസ്ദുള്ള നായികുവിനെ ഇന്ന് പുലര്‍ച്ചയോടെ വിട്ടയച്ചെന്നാണ് റിപ്പോർട്ട്. മണിക്കൂറുകള്‍ക്കം തടവിലാക്കിയ പതിനൊന്ന് പേരെയും മോചിപ്പിച്ചു.
വാർത്താ എജൻസിയായ പിടിഐ ആണ് എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോർട്ട് ചെയ്തത്. കണ്ണിന് കണ്ണ് എന്ന നയം സ്വീകരിക്കാൻ പൊലീസ് തങ്ങളെ നിർബന്ധിതരാക്കിയെമന്ന് റയാസ് നായിക്കുവിന്‍റെ പ്രസ്താവനയിൽ പറയുന്നു. പൊലീസുകാർ ജോലി ഉപേക്ഷിക്കുകയോ അല്ലെങ്കിൽ എന്തിനും തയ്യാറായി ഇരിക്കുകയോ ചെയ്യണമെന്നും റെയാസ് നായികൂ ഭീഷണി മുഴക്കി. സംഭവത്തെ ജമ്മുകശ്മീര്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി അപലപിച്ചു.
