ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ റാംപൂരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. മേഖല സൈന്യം വളഞ്ഞു. ഭീകരര്‍ക്കായുള്ള തെരച്ചിൽ തുടരുകകയാണ്. അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ.

റാംപൂരിന് അടുത്തുള്ള ഉറിയിൽ ഇന്നലെ പാകിസ്ഥാൻ അതിര്‍ത്തി രക്ഷാസേനയുടെ ആക്രമണം സൈന്യം തടയുകയും രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിക്കുകയും ചെയ്തിരുന്നു. അതിനിടെ പുൽവാമയിലെ ത്രാലിൽ ഒളിച്ചിരിക്കുന്ന മൂന്നു ഭീകരരെ സൈന്യം വളഞ്ഞു.

ഇന്നലെ സുരക്ഷാ സേനയുടെ പട്രോളിംഗ് സംഘത്തെ ആക്രമിച്ച ഭീകരരെയാണ് സൈന്യം വളഞ്ഞത്