ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ രണ്ട് പേരെ പുറത്തെത്തിച്ചു
തായ്ലന്ഡ്: തായ്ലാന്റിലെ ഗുഹയില്നിന്ന് രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോര്ട്ട്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ന്യൂസ് ഏജന്സിയായ റോയിറ്റേഴ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പതിനാറ് ദിവസത്തെ പ്രാര്ത്ഥനകള്ക്കൊടുവിലാണ് പ്രതീക്ഷയുടെ വാര്ത്തയെത്തുന്നത്.
രാപ്പകല് വ്യത്യാസമില്ലാതെ തുടരുന്ന രക്ഷാപ്രവര്ത്തനത്തില് കൂടുതല് പ്രതീക്ഷ നല്കുന്നതാണ് രണ്ട് കുട്ടികളെ പുറത്തെത്തിച്ചുവെന്ന റിപ്പോര്ട്ട്. മ്യാൻമർ അതിർത്തിയിലുള്ള ചിയാങ് റായിലെ താം ലുവാങ് ഗുഹയിലാണ് കുട്ടികളും കോച്ചും കുടുങ്ങിയിരിക്കുന്നത്.
എന്നാൽ മൂന്നുമാസത്തേക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ ഇതിനോടകം ഗുഹയ്ക്കകത്തേക്കു എത്തിച്ചിട്ടുണ്ട്. മഴ വന്നാൽ ഗുഹയ്ക്കുള്ളിലേക്ക് വെള്ളമിറങ്ങാൻ സാധ്യതയുള്ള വിടവുകൾ മൂടാനുള്ള ശ്രമം തുടരുകയാണ്. ഈ വിടവുകളിലേക്കുള്ള അരുവികൾ വഴിതിരിച്ചു വിടാനും ദൗത്യ സംഘം ശ്രമിക്കുന്നുണ്ട്. ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ രക്ഷാപ്രവർത്തകൻ മരിച്ചിരുന്നു.
