ബാങ്കോക്ക്: 583 കോടി ചിലവിട്ട് ഒരു വര്‍ഷം മുന്‍പ് മരിച്ച രാജാവിന്‍റെ സംസ്കാരച്ചടങ്ങുകള്‍ക്കൊരുങ്ങുകയാണ് തായ്ലാന്‍റ്. 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് രണ്ടരലക്ഷത്തോളം ആളുകള്‍ സംസ്കാരച്ചടങ്ങുകള്‍ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാങ്കോകില്‍ ഒരു വര്‍ഷമെടുത്ത് പണിത ശവകുടീരത്തില്‍ തയ്യാറാക്കിയിരിക്കുന്നത് സ്വര്‍ഗത്തെ പ്രതിനിധീകരിക്കുന്ന ചിതയാണ്. രാജഭരണം അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ആലങ്കാരികമായ ഒന്നല്ല തായലന്‍റില്‍ രാജാവിനുള്ള സ്ഥാനം.

രാജാവ് രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇടപെടുന്നത് കുറവാണെങ്കില്‍ കൂടിയും ഇടപെട്ടാല്‍ അത് അവസാനവാക്കായി അംഗീകരിച്ചിരുന്നു തായ്ലാന്‍റ് ജനത.

തായ്ലാന്‍റില്‍ രാജാവിനെ അപമാനിക്കുന്നത് കടുത്ത നിയമങ്ങള്‍ വഴി നിരോധനമുള്ളതാണ്. ഭൂമിബോല്‍ രാജാവിന്‍റെ മകന്‍ മഹാ വജ്രലോകമാണ് ചിതയ്ക്ക് തീ കൊളുത്തുക. ചിതാഭസ്മം രാജകൊട്ടാരത്തിലെത്തിച്ച ശേഷം പിന്നീട് രണ്ട് ദിവസം നീളുന്ന ചടങ്ങുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് സംസ്കാരച്ചടങ്ങുകള്‍.