
രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്ന് പുസ്തങ്ങളുമായി ആളുകളെത്തിയപ്പോള്‍ ഉത്സവാന്തരീക്ഷത്തിലാണ് തലൂക്കര ഏറ്റുവാങ്ങിയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ 7 പുസ്‌കവണ്ടിയില്‍ തിരൂരിലെത്തിച്ചു. ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നും പുസ്തകങ്ങളും പിന്‍തുണയുമായും കുട്ടികളെത്തി.
എല്ലാ ജില്ലകളിലൂടെയും പുസ്‌ക വണ്ടിയുമായി സഞ്ചരിച്ചാണ് കൂട്ടായമ പുസ്‌കങ്ങള്‍ ശേഖരിച്ചത്. തലൂക്കരയിലെ വായനശാല പ്രവര്‍ത്തകരെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു പുസ്തക ശേഖരം. ജൂലിയസ് മിര്‍ഷാദ്, ഫേസ്ബൂക്ക് കൂട്ടായ്മ പ്രവര്‍ത്തകന്‍.
പുസ്‌കകം കൈമാറുന്ന ചടങ്ങ് പ്രശസ്ത നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫേസ്ബുക്ക് കൂട്ടായമയിലൂടെ സ്വരൂപിച്ച കൂടുതല്‍ പുസ്തകങ്ങള്‍ വരും ദിവസങ്ങളിലെത്തും. കത്തി നശിച്ച വായനശാലാ കെട്ടിടത്തിന്‍റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
