ആറന്മുള: മണ്ഡലപൂജയ്ക്ക് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുളയില്‍ നിന്നും പുറപ്പെട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഘോഷയാത്ര ആറന്മുളയില്‍ നിന്നും പുറപ്പെട്ടത്. വന്‍ജനാവലിയാണ് ഘോഷയാത്രയില്‍ പങ്കുചേരാനായി ആറന്മുളയിലെത്തിയത്. ചൊവ്വാഴ്ച്ചയാണ് മണ്ഡലപൂജ നടക്കുന്നത്.