മണ്ഡല പൂജാദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ടു. ഏഴ് മണിയോടെയാണ് ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്.

പന്തളം: മണ്ഡല പൂജാദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ടു. ഏഴ് മണിയോടെയാണ് ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. 26ന് വൈകീട്ട് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം 27ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ. മനിതി സംഘത്തിന്റെ സന്ദർശനത്തിനെതിരെ ഘോഷയാത്ര പുറപ്പെടും മുന്പ് ക്ഷേത്രത്തിൽ പ്രതിഷേധമുണ്ടായി.