പെരുന്ന: ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയതിന് തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദിയറിയിച്ച് എന്‍ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം ജയന്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. 

സ്ത്രീകൾ കയറിയത് കൊണ്ട് കേസിന്റെ മെരിറ്റിനെ ബാധിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സുപ്രീംകോടതി 22 ന് കേസ് വീണ്ടും പുനപരിഗണിക്കും. നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടയടച്ച് പരിഹാര കര്‍മ്മം നടത്തേണ്ടതാണെന്നും അങ്ങനെ നടത്തിയ തന്ത്രി കുടുംബത്തിനും പന്തളം കുടുംബത്തിനും നന്ദയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ വാക്കുകളെ ശരണം വിളികളോടെയും കരഘോഷത്തോടെയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.