താങ്ക്സ് ഗിവിംഗ് വിരുന്നിന് ഒരുങ്ങുകയാണ് അമേരിക്ക.പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്ന് കുടിയേറിയവരാണ് ഈ ആഘോഷം അമേരിക്കയിലുമെത്തിച്ചത്. വിളവെടുപ്പുത്സവമായാണ് അമേരിക്കയും കാനഡയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ ദിവസം ആഘോഷിക്കുന്നത്.
വാഷിംഗ്ടണ്‍: താങ്ക്സ് ഗിവിംഗ് വിരുന്നിന് ഒരുങ്ങുകയാണ് അമേരിക്ക. പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിന്ന് കുടിയേറിയവരാണ് ഈ ആഘോഷം അമേരിക്കയിലുമെത്തിച്ചത്. വിളവെടുപ്പുത്സവമായാണ് അമേരിക്കയും കാനഡയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ ദിവസം ആഘോഷിക്കുന്നത്. 1863ൽ പ്രസിഡന്‍റ് ഏബ്രഹാം ലിങ്കണാണ് താങ്ക്സ് ഗിവിംഗ് ദേശീയ അവധിദിനമായി പ്രഖ്യാപിച്ചത്. താങ്ക്സ് ഗിവിംഗ് വിരുന്നിന് പൊരിച്ച ടർക്കിക്കോഴിയാണ് പ്രധാന വിഭവം.
അതുകൊണ്ടുതന്നെ എല്ലാ ടർക്കിക്കോഴികൾക്കും ഇപ്പോള്‍ കഷ്ടകാലമാണ്. എന്നാൽ 'പീസിനും കാരറ്റിനും' അങ്ങനെയല്ല. ഇന്ന് വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്‍റ് ട്രംപ് ഇവർക്ക് മാപ്പുനൽകി വിട്ടയക്കും. അതിനാല്‍ ഇവരാണ് ഇന്നത്തെ താരങ്ങൾ. 'പീസ്', 'കാരറ്റ്' എന്നീ ടർക്കിക്കോഴികള്‍ സൗത്ത് ഡക്കോട്ടയിൽനിന്നാണ് വാഷിംഗ്ടണിലെത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇവരുടെ താമസം. ഇഷ്ടംപോലെ കറങ്ങിനടക്കാം, രസികൻ ഭക്ഷണവും കിട്ടും.
രാജ്യത്തെ ഏറ്റവും ഭാഗ്യമുള്ള രണ്ട് ടർക്കിക്കോഴികളാണിവ. കാരണം മറ്റൊന്നുമല്ല, ഇന്ന് വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്‍റ് ഇവർക്ക് മാപ്പുനൽകി വിട്ടയക്കും എന്നതുതന്നെ. പിന്നെ ജീവിത കാലം മുഴുവൻ വിർജിനിയയിലെ ഫാമിൽ സസുഖം ഇവര്‍ക്ക് കഴിയാം, വിശിഷ്ടാതിഥികളായി. ഇതൊന്നും അറിയില്ലെങ്കിലും ഇപ്പോഴത്തെ താരപദവി നന്നായി ആസ്വദിക്കുന്നുണ്ട് രണ്ടുപേരും.

