അത്തരത്തില്‍ സ്ത്രീകള്‍ കയറാൻ സാധ്യതയില്ല. സ്ത്രീകൾ കയറിയെങ്കിൽ ബോർഡുമായി ആലോചിച്ച് പ്രതികരിക്കാമെന്ന് തന്ത്രി

സന്നിധാനം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന പൊലീസ് സ്ഥിരീകരണത്തോട് പ്രതികരിക്കാതെ തന്ത്രി. അത്തരത്തില്‍ സ്ത്രീകള്‍ കയറാൻ സാധ്യതയില്ല. സ്ത്രീകൾ കയറിയെങ്കിൽ ബോർഡുമായി ആലോചിച്ച് പ്രതികരിക്കാമെന്ന് തന്ത്രി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് പമ്പയിലെയും സന്നിധാനത്തെയും പൊലീസുകാര്‍ അറിയാതെയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ കുറച്ച് പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവര്‍ മല കയറിയത്. 

മഫ്തിയിലും യൂണിഫോമിലുമായി വളരെ കുറവ് പൊലീസുകാര്‍ മാത്രമാണ് ബിന്ദുവിനും കനക ദുര്‍ഗയ്ക്കും ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ പതിനെട്ടാം പടി കയറാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ 24ന് ഇരുവരും ശബരിമല ദര്‍ശനത്തിന് എത്തിയിരുന്നു . പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് പിൻമാറുകയായിരുന്നു .