ചോദ്യം ചെയ്യാനായി തനൂജിനെ പൊലീസ് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്നാണ് തനൂജ് പറയുന്നത്.

ദില്ലി: അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ‌ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ കാമുകനായ തനൂജിന് യാതൊരു വിധത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്. മുൻനടി രതി അ​ഗ്നിഹോത്രിയുടെ മകനായ തനൂജ് വീർവാണി കമൽഹാസന്റെ മകളായ അക്ഷരയുടെ മുൻകാമുകനായിരുന്നു.

ഇവർ തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ആ സമയത്ത് അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങൾ തനൂജുമായി പങ്ക് വച്ചിരുന്നതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു. ചോദ്യം ചെയ്യാനായി തനൂജിനെ പൊലീസ് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കില്ലെന്നാണ് തനൂജ് പറയുന്നത്.

അക്ഷര കടന്നു പോകുന്ന പ്രതിസന്ധിഘട്ടത്തെക്കുറിച്ച് അറിയാം. ചോദ്യം ചെയ്യലിൽ പൊലീസുമായി സഹകരിക്കാൻ തയ്യാറാണ്. കുറ്റവാളി ആരായിരുന്നാലും അവർ പിടിയിലാകണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്നും തനൂജിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 2013 മുതൽ അക്ഷര ഐഫോൺ 6 ആണ് ഉപയോ​ഗിക്കുന്നത്. അക്ഷയ തന്റെ ചിത്രങ്ങൾ പൊലീസുമായി പങ്ക് വച്ചിരുന്നതായി പ്രഥമദൃഷ്ട്യാ മനസ്സിലായതായി പൊലീസ് വെളിപ്പെടുത്തി. അതിനാലാണ് തനൂജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 

എന്തിനാണ്, ആരാണ് ഇത് ചെയ്തതതെന്ന് തനിക്കറിയില്ലെന്നായിരുന്നു അക്ഷരയുടെ പ്രതികരണം. ധനുഷ്, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന വേഷം ചെയ്ത ഷമിതാഭിലൂടെയാണ് അക്ഷരഹാസൻ സിനിമാരം​ഗത്തെത്തിയത്. അജിതിനൊപ്പം വിവേകം എന്ന ചിത്രത്തിലും അക്ഷര അഭിനയിച്ചിരുന്നു.