കോടതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ശശി തരൂര്‍
ദില്ലി:കുറ്റപത്രം അപഹാസ്യമെന്നും കോടതിയില് ശക്തമായി പ്രതിരോധിക്കുമെന്നും ശശി തരൂര്. സുനന്ദ ആത്മഹത്യ ചെയ്യില്ലന്നും ശശി തരൂര് പറഞ്ഞു. സുനന്ദ പുഷ്ക്കറിന്റെ മരണം ആത്മഹത്യയെന്നാണ് ദില്ലി പൊലീസ് കുറ്റപത്രത്തില് വെളിപ്പെടുത്തിയത്. സുനന്ദയുടെ മരണത്തില് തരൂരിനെതിരെ ഗാര്ഹിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങള് എന്നിവയാണ് ചുമത്തിയത്. ദില്ലി പട്യാല ഹൗസ് കോടതിയില് പൊലീസ് കുറ്റപത്രം നല്കി.
10വർഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ദില്ലി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.നാല് കൊല്ലം മുന്പാണ് ഡല്ഹിയില് പഞ്ചനക്ഷത്ര ഹോട്ടലില് വച്ച് സുനന്ദയെ മരിച്ച നിലയില് കണ്ടെത്തിയത്.
