പെട്രോളിങ്ങിനിടയിൽ പ്രതികൾ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഹരിപ്പാട് : പെട്രോളിങ്ങിനിടയിൽ മദ്യപാനികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ പോലീസിനെ കൈയ്യേറ്റം ചെയ്ത പ്രതികളെ കസ്റ്റഡിയിലെടുത്തു. തമല്ലാക്കാൽ വല്ലൂർ കിഴക്കേതിൽ പ്രശാന്ത് (30), വെട്ടുവേനി എബി ഭവനിൽ എബി ജോൺ (38 ), കുമാരപുരം തൈക്കാട് പടീറ്റതിൽ അനീഷ് (38) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. എസ്.ഐ കെ.ബി അനന്ദ ബാബു, സി പി ഒ വിനോദ് കുമാർ ഡ്രൈവർ ജയൻ എന്നിവരെ പെട്രോളിങ്ങിനിടയിൽ പ്രതികൾ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മദ്യപിച്ചു കൊണ്ടിരിക്കെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈയ്യേറ്റം ചെയ്തത്. കസ്റ്റഡിയിലെടുത്തതിന് ശേഷം പോലീസുകാർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകിട്ടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി.
