താമരശ്ശേരി:  താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നൽ പണിമുടക്ക് നടത്തുന്നു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം ചികിത്സ തേടിയെത്തിയ ആളുകളാണ് ഡോക്ടർ വരാന്‍ വൈകി എന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ചത്.

ഇത് കണ്ട് തടയാനെത്തിയ നഴ്‌സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരെയും ആക്രമികള്‍ മർദ്ദിച്ചു.  അക്രമത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ്  ആശുപത്രികളിൽ മിന്നൽ പണിമുടക്ക് നടത്തുന്നത്.