തിരുവനന്തപുരം:  വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ്  കാണാതായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മണക്കാട് സ്വദേശി മുഹമ്മദ് ഇസ്‌ലാന്‍, കൊല്ലം സ്വദേശി അബ്ദുല്ല, വെഞ്ഞാറമൂട് സ്വദേശി ഗോവിന്ദ് എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ തിങ്കളാഴ്ച കോളേജില്‍ വെച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവരെ റാഗിംഗ് ചെയ്തതായി  പരാതിയുണ്ടായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ കോളേജിലെത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.