പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് ഇന്നലെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

ജമ്മുകാശ്മീര്‍: ജമ്മുകശ്മീർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗം ഇന്ന് ശ്രീനഗറിൽ നടക്കും. എംഎൽഎമാർ ഉൾപ്പടെ നൂറ് പ്രമുഖ നേതാക്കളെയാണ് യോഗത്തിനു ക്ഷണിച്ചിരിക്കുന്നത്. പിഡിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കില്ലെന്ന് ഇന്നലെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കൂടുതൽ ചർച്ചകൾ ഉണ്ടായേക്കും.

അതെ സമയം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്ന് കശ്മീരിലെത്തുന്നുണ്ട്. അമർനാഥ് യാത്രയുടെ സുരക്ഷാ ഏർപ്പാടുകൾ ഇരുവരും വിലയിരുത്തും. ഗവർണ്ണർ എൻഎൻ വോറയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രം ഇതുവരെയും പുറത്തിറക്കിയിട്ടില്ല.