കുമാരപുരം എരിക്കാവ് പാലത്തിങ്കല്‍ അനില്‍ കുമാറിന്റെ ഭാര്യ അമ്പിളി (43)ആണ് വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടത്.

ഹരിപ്പാട്: തീ പൊള്ളലേറ്റു വീട്ടമ്മ മരിച്ചു. കുമാരപുരം എരിക്കാവ് പാലത്തിങ്കല്‍ അനില്‍ കുമാറിന്റെ ഭാര്യ അമ്പിളി (43)ആണ് വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടു സമീപത്തെ വീട്ടിലുള്ളവര്‍ ഓടി എത്തുമ്പോള്‍ തീ പടര്‍ന്ന നിലയില്‍ ആയിരുന്നു. 

നാട്ടുകാര്‍ വാതില്‍ ചവിട്ടിപൊളിച്ചു അകത്തു എത്തിയെങ്കിലും ഇവര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവം ആത്മഹത്യയാണെന്നും, ഇവര്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പോലീസ് അറിയിച്ചു.