അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ വിശ്വജിത് റോയ് പ്രമാണിക്കിന് ലഭിച്ചത്.
വയനാട്: കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇതര സംസ്ഥാന തൊഴിലാളിക്ക്. കഴിഞ്ഞ ദിവസം നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് പശ്ചിമ ബംഗാള് സ്വദേശിയായ വിശ്വജിത് റോയ് പ്രമാണിക്കിന് ലഭിച്ചത്. ഇയാള് കെട്ടിട നിര്മ്മാണ തൊഴിലാളിയാണ്.
കഴിഞ്ഞ ദിവസം ബത്തേരി കോട്ടക്കുന്നിലെ കടയില് നിന്നുമാണ് വിശ്വജിത്ത് ഒരേ നമ്പറിലുള്ള മൂന്ന് ടിക്കറ്റുകള് വാങ്ങിയത്. ഇതില് AY 299883 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ 3 വര്ഷമായി ഇദേഹം ബത്തേരിയില് കൊട്ടിട നിര്മ്മാണത്തില് ഏര്പ്പെട്ടു വരികയാണ്. ടിക്കറ്റ് ബത്തേരി ഫെഡറല് ബാങ്കില് ഏല്പ്പിച്ചു.
