മേലെ കുളത്തൂര്‍ ആദിവാസി കോളനിയിലെ സീത (41) യാണ് മരിച്ചത്.
വയനാട്: പുല്പ്പള്ളി പെരിക്കല്ലൂരില് കബനിപുഴയില് മിന്പിടിക്കവെ യുവതി ഒഴുക്കില്പ്പെട്ട് മരിച്ചു. മേലെ കുളത്തൂര് ആദിവാസി കോളനിയിലെ സീത (41) യാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായത്. തുടര്ന്ന് മണിക്കൂറുകളോളം ഫയര്ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില് അപകടസ്ഥലത്ത് നിന്ന് ഏതാനും മീറ്റര് മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.
