കെ.ടി.തോമസ് കമ്മീഷൻ ശുപാര്‍ശകളെ പോലും അട്ടിമറിക്കുന്നതാണ് പുതിയ നീക്കം
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറുടെ തസ്തിക എഡിജിപി റാങ്കിലേക്ക് താഴ്ത്താൻ സര്ക്കാര് നീക്കം. ഈ മാസം 31 ന് എന്.സി.അസ്താന ഒഴിയുമ്പോള് വിജിലന്സ് ഡയറക്ടര് പദവിയിലേയ്ക്ക് വിശ്വസ്തനെ കൊണ്ടു വരാനാണ് ഇത്.
വിജിലൻസ് ഡയറക്ടര് പദവി ഡി.ജി.പി റാങ്കിൽ നിലനിര്ത്തിയാൽ എ.ഹേമചന്ദ്രനെയോ, ഋഷിരാജ് സിങ്ങിനെയോ നിയമിക്കണം. ഡി.ജി.പിയായ ജേക്കബ് തോമസ് സസ്പെന്ഷനിലാണ്. ഹേമചന്ദ്രനെയും ഋഷിരാജ് സിങ്ങിനെയും തഴഞ്ഞ് വിശ്വസ്തനെ നിയമിക്കാനാണ് വിജിലന്സ് ഡയറക്ടര് പദവി തരംതാഴ്തുന്നത്.
പദവി തരം താഴ്ത്തൽ ശുപാര്ശയ്ക്ക് പൊതുഭരണ വകുപ്പ് സെക്രട്ടറിയെ സര്ക്കാര് ചുമതലപ്പെടുത്തി. ഇതോടൊപ്പം വിജിലന്സ് നിയമവും പരിഷ്കരിക്കും. വിജിലന്സ് ഡയറക്ടര് കസേര ഐ.ജി റാങ്കിലേയ്ക്ക് താഴ്ത്താനായി കേന്ദ്രത്തിന് നല്കിയ കത്ത് വിവാദമായതിനെ തുടര്ന്ന് നേരത്തെ സര്ക്കാര് പിന്വലിച്ചിരുന്നു. ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തീരുമാനമുണ്ടാകും.
കഴിഞ്ഞ സർക്കാരിൻറെ കാലത്ത് എഡിജിപിമാർക്ക് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകിയപ്പോള് പ്രതിഷേധിച്ച സിപിഎമ്മാണ് ഡയറക്ടറുടെ പദവിതന്നെ തംരതാഴ്ത്തുന്നത്. കെ.ടി.തോമസ് കമ്മീഷൻ ശുപാര്ശകളെ പോലും അട്ടിമറിക്കുന്നതാണ് പുതിയ നീക്കം
പൊലീസ് മേധാവിയായ ലോക്നാഥ് ബഹറ്യ്ക്ക് ചട്ടവിരുദ്ധമായി വിജിലൻസ് ഡയറക്ടറുടെ അധികചുമതലയും നല്കിയിരുന്നു. വിജിലന്സ് ഡയറക്ടറെ നിയമിക്കാത്തതിനെതിരെ ഹൈക്കോടതിയുടെ വിമര്ശനമുണ്ടായത്. വിമർശനത്തെ തുടര്ന്നാണ് ബഹ്റയെ മാറ്റി അസ്താനയെ വിജിലന്സ് ഡയറക്ടറാക്കിയത്.
