Asianet News MalayalamAsianet News Malayalam

ആരാണ് ജോണ്‍ ദൗ? : പനാമ രേഖകള്‍ ചോര്‍ത്തിയാള്‍ ഇപ്പോഴും ദുരൂഹത

The hunt for Panama Papers’ John Doe
Author
New Delhi, First Published May 10, 2016, 5:47 PM IST

2015 ഓഗസ്റ്റ് പതിനഞ്ച്, ജർമ്മൻ പത്രമായ സുഡെഡെക്കെ സെക്കിംഗ്  ഓഫീസിൽ ജേർണലിസ്റ്റ്  ഫെഡറിക് ഒബെർ മെയറെ തേടി ഒരു മെസേജ് എത്തി.  ഹെലോ ഇത് ജോൺ ദോ വിവരങ്ങളിൽ താത്പര്യം ഉണ്ടോ. എന്നായിരുന്നു ആ മെസേജ്.  താത്പര്യം പ്രകടിപ്പിച്ച ഒബെർമെയറെത്തേടി അതീവ രഹസ്യമായി എൻക്രിപ്റ്റഡ് ചാനലിലൂടെ എത്തിയത് 2.6 ടെറാ ബൈറ്റ് ഡേറ്റാ. 11.5 ദശലക്ഷം രേഖകൾ.  

ലോകം കണ്ട വലിയ വാർത്തായി മാറിയ  പാനമ രേഖകൾ അവിടെയാണ് തുടങ്ങുന്നത്.  വിവിധ രാജ്യങ്ങളിൽ നിന്നായി വിദഗ്ധരായ 400ഓളം അന്വേഷണാത്മക പത്രപ്രവർത്തകർ, മാസങ്ങൾ നീണ്ട അന്വേഷണങ്ങൾ . പുറത്ത് വന്നത് ലോകത്തെ ഞെട്ടിച്ച വൻ തട്ടിപ്പ്. ഇല്ലാത്ത കമ്പനികളുടെ പേരിൽ വമ്പൻ പണമിടപാടുകൾ. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുച്ചിൻ , ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, യുക്രൈൻ പ്രസിഡന്റ് പെട്രോ പൊറെഷെൻകോ, സിറിയൻ പ്രസിഡന്ര് ബാഷർ അൽ അസദ്, സൗദി ഭരണാധികാരി സൽമാൻ രാജാവ് സംശയത്തിന്‍റെ മുൾമുനയിൽ വമ്പൻമാർ.  

ഐസ്‍ലന്‍റ് പ്രധാനമന്ത്രി ഗുൺഗലാഗ്സൺ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ഇനിയും പലരുടെയും സ്ഥാനങ്ങൾ തെറിക്കും . അപ്പോഴും ഒരു ചോദ്യം ബാക്കി നിലനിൽക്കുന്നു. സാമ്പത്തിക അസമത്വങ്ങൾക്കെതിരെ പോരാടുന്നുവെന്ന് പ്രഖ്യാപിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ചോർത്തൽ നടത്തിയ മനുഷ്യൻ. ജോൺ ദൗ. ആരാണ് അയാൾ?

Follow Us:
Download App:
  • android
  • ios