ഈരാറ്റിന്‍പുറം വിനോദ സഞ്ചാര കേന്ദ്രത്തിനുവേണ്ടി സ്ഥലം ഏറ്റെടുത്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭയില്‍ ഭരണ പ്രതിപക്ഷ കൈയ്യാങ്കളി. ബജറ്റ് ചര്‍ച്ചക്കിടെയായിരുന്നു അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഈരാറ്റിന്‍പുറം വിനോദ സഞ്ചാര കേന്ദ്രത്തിനുവേണ്ടി സ്ഥലം ഏറ്റെടുത്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ബജറ്റ് ചര്‍ച്ചയ്ക്ക് മുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷമായ യുഡിഎഫ് ആവശ്യപ്പെട്ടു. 

സെക്രട്ടറി വിശദീകരിക്കണമെന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആവശ്യം. എന്നാല്‍ ചര്‍ച്ച ഇല്ലെന്ന് അധ്യക്ഷ ഡബ്ല്യു.ആര്‍. ഹീബ വ്യക്തമാക്കി. ഇതോടെയാണ് തര്‍ക്കം ഉണ്ടായത്. അത് പിന്നീട് കൈയ്യാങ്കളിയിലേക്ക് മാറി.

പ്രതിപക്ഷ നേതാവ് എ.ലളിതെയ കൈയ്യേറ്റം ചെയ്‌തെന്ന് പ്രതിപക്ഷവും എന്നാല്‍ ലളിതയുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്‌സണെ കൈയ്യേറ്റം ചെയ്‌തെന്ന് ഭരണപക്ഷവും ആരോപിച്ചു. ഇതിനിടെ ബജറ്റിന്റെ പകര്‍പ്പ് ബിജെപി അംഗങ്ങള്‍ കത്തിച്ചു. കൈയ്യാങ്കളിയെത്തുടര്‍ന്ന് യോഗം അലസിപ്പിരിഞ്ഞു.