കേരളത്തിലെ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചന്ദന വേട്ടകളിലൊന്നാണിത്.

മലപ്പുറം: മഞ്ചേരിയിൽ 2000 കിലോ ചന്ദനം വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി. രണ്ട് കോടി രൂപ വിലമതിക്കുന്നതാണ് ചന്ദനം. കേരളത്തിലെ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചന്ദന വേട്ടകളിലൊന്നാണിത്. മഞ്ചേരി പുല്ലാര സ്വദേശി നജ്മുദ്ധീന്‍റെയും സഹോദരൻ സലാമിന്‍റെയും വീടുകളോട് ചേർന്നുള്ള ഷെഡ്ഡിലായിരുന്നു ചന്ദനം ഒളിപ്പിച്ചിരുന്നത്. സലാം വിദേശത്താണ്. നജ്മുദ്ധീനായി തെരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം കണ്ടെത്തിയത്.