നെല്‍സണ്‍ കെ.തോമസിന്റെ വീടിന്റെ മുറ്റത്തിരുന്ന കെഎല്‍ 29 ജി2857 നമ്പര്‍ സ്‌കൂട്ടി പെപ്പ് സ്‌കൂട്ടറാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. 

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് നാലും കെട്ടുംകവല കട്ടപ്പുറത്ത് വീട്ടില്‍ എ.എം. തോമസിന്റെ മകന്‍ നെല്‍സണ്‍ കെ.തോമസിന്റെ വീടിന്റെ മുറ്റത്തിരുന്ന കെഎല്‍ 29 ജി2857 നമ്പര്‍ സ്‌കൂട്ടി പെപ്പ് സ്‌കൂട്ടറാണ് ശനിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. 

സംഭവം നടക്കുമ്പോള്‍ നെല്‍സണ്‍ ഭാര്യാ സഹോദരന്റെ മകനെ വിദേശത്തേക്ക് യാത്രയാക്കുവാന്‍ തിരുവനന്തപുരത്തിന് പോയിരിക്കുകയായിരുന്നു. ഭാര്യയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പോലീസ് നായയും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ഹരിപ്പാട് പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.