ഇയാള്‍ പാസ്‌പോര്‍ട്ട് സഹിതം മുങ്ങിയതായാണ് പൊലീസ് നിഗമനം.
ഹരിപ്പാട്: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് ഒളിവില് കഴിയുന്ന രണ്ടാം പ്രതി വിദേശത്തേയ്ക്ക് കടക്കുന്നത് തടയുന്നതിനായി ഇയാളെപ്പറ്റിയുള്ള വിവരങ്ങള് വിവിധ വിമാനത്താവളങ്ങളില് പൊലീസ് കൈമാറി. പല്ലന സ്വദേശി വിഷ്ണുവിനെ(20) കുറിച്ചുള്ള വിവരങ്ങളാണ് നല്കിയത്. ഏവിയേഷന് കോഴ്സ് കഴിഞ്ഞ ഇയാള്ക്ക് പാസ്പോര്ട്ട് ഉണ്ട്.
എന്നാല് വീട്ടില് പൊലീസ് നടത്തിയ പരിശോധനയില് പാസ്പോര്ട്ട് ലഭിച്ചില്ല. ഇയാള് പാസ്പോര്ട്ട് സഹിതം മുങ്ങിയതായാണ് പൊലീസ് നിഗമനം. മൊബൈല് ഫോണ് ഓഫാണ്. കേസില് പല്ലന കലവറ മുണ്ടംപള്ളില് മനീഷ് (22), പല്ലന പുലത്തറ പുളിമൂട്ടില് കിഴക്കതില് മനുദേവ് (കണ്ണന്-19), പല്ലന ഇളയേരിത്തറ കിഴക്കതില് ശരത്കുമാര് (25), മുണ്ടംപറമ്പ് കോളനി രാഹുല് രാജ് (കിന്നു-23) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലു പേരും റിമാന്ഡിലാണ്.
