പുരയിടത്തില്‍ കക്കൂസ് മാലിന്യം തള്ളി

First Published 30, Mar 2018, 5:10 PM IST
The sewage waste put in the house
Highlights
  • ചാവടി ജംഗ്ഷനോട് ചേര്‍ന്നുള്ള കരിമുളയ്ക്കല്‍ ശ്രേയസില്‍ അനില്‍കുമാറിന്റെ പുരയിടത്തിലാണ് കഴിഞ്ഞ രാത്രി മാലിന്യം തള്ളിയത്.

ആലപ്പുഴ: കൃഷിക്കൊരുക്കിയ പുരയിടത്തില്‍ കക്കൂസ് മാലിന്യം തള്ളി. കൊല്ലം തേനി ദേശീയ പാതയില്‍ ചാരുംമൂടിനും താമരക്കുളത്തിനുമിടെ ചാവടി ജംഗ്ഷനോട് ചേര്‍ന്നുള്ള കരിമുളയ്ക്കല്‍ ശ്രേയസില്‍ അനില്‍കുമാറിന്റെ പുരയിടത്തിലാണ് കഴിഞ്ഞ രാത്രി മാലിന്യം തള്ളിയത്.

എഴുപത് സെന്റോളം വരുന്ന പുരയിടം ചേന നടുന്നതിനായി ഒരുക്കിയിട്ടിരുന്നതാണ്. ഹൈവേയോട് ചേര്‍ന്നുള്ള  പുരയിടമാണിത്. പ്രദേശത്ത് രാത്രി കാലങ്ങളില്‍ ടാങ്കറില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തളളുന്നത് വര്‍ദ്ധിച്ചിരിക്കുകയാണ്. അനില്‍കുമാര്‍ നൂറനാട് പോലീസില്‍ പരാതി നല്‍കി.
 

loader