ദേഹം മുഴുവന്‍ പൊള്ളലേറ്റ അനന്യയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.
ഇടുക്കി: കുടിക്കാന് വെള്ളമെടുക്കുന്നതിനിടെ തിളച്ചവെള്ളം ദേഹത്തുവീണ് ചികില്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. ദേവികുളം ഇരച്ചില്പാറയില് അജി-ശകുന്തള ദമ്പതികളുടെ മകള് അനന്യ (6) ണ് മരിച്ചത്. മൂന്നാര് ലയന്സ് സ്കൂളില് ഒന്നാം ക്ലാസ് വിദ്യാര്ത്ഥിനിയായിരുന്ന അനന്യയ്ക്ക് കണ്ണുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ചൊവ്വാഴ്ച ക്ലാസില് പോയിരുന്നില്ല.
വൈകുന്നേരത്തോടെ അമ്മ ശകുന്തള കുളിക്കാനായി ചൂടാക്കിയ വെള്ളം ഇറക്കിവെച്ച് കുളിമുറിയില് കയറിയ സമയത്ത് അനന്യ കുടിക്കാന് വെള്ളമെടുക്കവെ തിളച്ച വെള്ളം ദേഹത്തേക്ക് മറിയുകയായിരുന്നു. ദേഹം മുഴുവന് പൊള്ളലേറ്റ അനന്യയെ മൂന്നാര് ജനറല് ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച (21-6-2018) രാവിലെ മരിച്ചു. മൂന്നാര് പോലീസിന്റെ നേത്യത്വത്തില് മേല്നടപടികള് ആരംഭിച്ചു.
