അയല്‍പ്പക്കത്തെ രണ്ടു കുട്ടികളാണ് ബോബനെയും മോളിയെയും സൃഷ്‌ടിക്കാന്‍ ടോംസിന് പ്രചോദനമായത്. അച്ഛന്‍ പോത്തന്‍, അമ് മറിയ, മറ്റു കഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേടത്തി, നേതാവ് തുടങ്ങിയ മലയാളിയുടെ മനംകവര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ ടോംസിന്റെ വരകളിലൂടെ ജനിച്ചു.
ബോബനും മോളിയിലൂടെ ടോംസാണ് അവസാന പേജിലൂടെ വാരിക വായന തുടങ്ങുന്ന രീതി മലയാളിക്ക് ശീലമാക്കിയത്. ആനുകാലിക സംഭവവികാസങ്ങളും മധ്യവര്‍ഗ ജീവിത കാഴ്‌ചകളുമാണ് ടോംസ് തന്റെ കാര്‍ട്ടൂണുകളിലൂടെ വരച്ചിട്ടത്. മലയാള മനോരമയില്‍നിന്ന് വിരമിച്ച ശേഷം ടോംസ് ബോബനും മോളിയും പ്രത്യേകം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് വലിയ നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചു. ഇതിനിടയില്‍ ബോബനും മോളിയും കലാകൗമുദിയിലും ടോംസ് പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ബോബനും മോളിയുടെയും പകര്‍പ്പവകാശം ടോംസിന് ലഭിച്ചു. അദ്ദേഹം സ്വന്തമായി തുടങ്ങിയ ടോംസ് മാസികയും ജനപ്രിയമായി. 1979ല്‍ സംവിധായകന്‍ ശശികുമാര്‍ ബോബനും മോളിയും സിനിമയാക്കി. തന്റെ മക്കള്‍ക്കും ബോബന്‍ മോളി എന്നാണ് പേര് നല്‍കിയത്.
ചിത്രത്തിന് കടപ്പാട്- പോത്തന്‍കോട് ബ്ലോഗ്
