ഓട്ടോ ഡ്രൈവര്‍ പുലിയന്നൂരിലെ കെ.വി.രാജേന്ദ്രന്‍ (35), കെ.സുമേഷ് (27), പി.എം.രമേശന്‍ (40), കെ.രതീഷ് (32) എന്നിവര്‍ക്ക് ഈ അപകടത്തില്‍ പരുക്കേറ്റു.

കാസര്‍കോട്: മരണവീട്ടില്‍ നിന്ന് മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാന്‍ പോയവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മറ്റ് നാല് പേര്‍ക്കു കൂടി പരുക്കേറ്റു. കഴിഞ്ഞ ദിവസം നിര്യാതയായ കരിന്തളം വടക്കേ പുലിയന്നൂരിലെ പി.കണ്ണന്റെ ഭാര്യ ചാപ്പയില്‍ കല്യാണി (68) യുടെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ വടക്കേ പുലിയന്നൂരിലെ കെ.വി.ബാലകൃഷ്ണന്‍ (40)ആണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം
വിട്ടപ്പോള്‍ പിറകില്‍ നിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ബാലകൃഷ്ണനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരിന്തളം പുലിയന്നൂരില്‍ നിന്നു ബാലകൃഷ്ണനെ കാണാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോ ഒരു മണിക്കൂറിനകം ദേശീയ പാതയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ചെമ്മട്ടം വയലില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഓട്ടോ ഡ്രൈവര്‍ പുലിയന്നൂരിലെ കെ.വി.രാജേന്ദ്രന്‍ (35), കെ.സുമേഷ് (27), പി.എം.രമേശന്‍ (40), കെ.രതീഷ് (32) എന്നിവര്‍ക്ക് ഈ അപകടത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രാജന്ദ്രന്‍, സുമേഷ് എന്നിവരെ മംഗലാപുരം എ.ജെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.