കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹിം (40) ആണ് പിടിയിലായത്.

വയനാട്: ഇരുപത്തിരണ്ട് ലക്ഷത്തിലധികം രൂപയുടെ കുഴല്‍പണവുമായി യുവാവ് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹിം (40) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മതിയായ രേഖകളില്ലാത്ത 22.43 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. മൈസൂര്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പിടികൂടുകയായിരുന്നു. അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍ അസീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ. മണികണ്ഠന്‍, ബാബു മൃദുല്‍, സി.ഇ.ഒമാരായ ഇ.അനൂപ്, കെ.സുധീഷ് എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.