പുത്തൂർ സ്വദേശി ശ്രീജിത്താണ് മരിച്ചത്.

കൊല്ലം:സദാചര പോലീസ് ചമ‌ഞ്ഞ് നാട്ടുകാര്‍ പിടികൂടിയ യുവാവനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കരയിലാണ് സംഭവം. പുത്തൂർ സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഞായറാഴ്ച ശ്രീജിത്തിനെ വീട്ടിൽ നിന്നും ഒരു യുവതിക്കൊപ്പം നാട്ടുകാർ പിടികൂടിയിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ശ്രീജിത്തിനെയും സുഹ‍ൃത്തായ ഒരു യുവതിയെയും നാട്ടുകാര്‍ സദാചാര പോലീസ് ചമഞ്ഞ് പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് യുവതിയെ വിട്ടയച്ചത്. എന്നാല്‍ നാട്ടുകാരുടെ പരാതിയില്‍ ശ്രീജിത്തിനോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരായ ശേഷം ശ്രീജിത്തിനെ കാണാതായതായി പരാതിയുണ്ടായിരുന്നു. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.