വണ്ടിപ്പെരിയാര്‍: സ്‌കൂള്‍ വിദ്യര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് അബല പി.ടി. പുത്തന്‍ പുരയ്ക്കല്‍ അജി സുബ്രമണ്യന്‍ (39) നെയാണ് വണ്ടിപ്പെരിയാര്‍ എസ്.ഐ.ബജിത്ത് ലാലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 നാണ് സംഭവം നടന്നത്.

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പിന്നാലെയെത്തിയ അജി വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തുവാന്‍ ശ്രമിച്ചു. സംഭവം വീട്ടില്‍ പറയുമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞതോടെ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മോശമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനികളുടെ മതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.